വയോധികനെ വീട്ടിൽ നിന്നും പുറത്താക്കിയത് അന്വേഷിക്കണം - മനുഷ്യാവകാശ കമ്മീഷൻ


കണ്ണൂർ :- രണ്ടാം ഭാര്യയും മക്കളും ചേർന്ന് വയോധികനെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന പരാതിയെകുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പെരളം സ്വദേശിയായ വയോധികൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ചീമേനി പോലീസ് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയത്.

15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 18 ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. താൻ ദാനാധാര പ്രകാരം ഭാര്യക്ക് നൽകിയ വസ്തുവിന്റെ ആധാരം റദ്ദ് ചെയ്ത് തന്റെ പേരിലാക്കി നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

Previous Post Next Post