CPIM കൊളച്ചേരി, ചേലേരി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കെ.ചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു


കൊളച്ചേരി :- കൊളച്ചേരി ലോക്കൽ സെക്രട്ടറിയും കർഷക തൊഴിലാളി യൂണിയൻ മയ്യിൽ ഏരിയാ സെക്രട്ടറിയുമായ കെ.ചന്ദ്രൻ്റെ എട്ടാം ചരമവാർഷികദിനം സിപിഐ (എം) കൊളച്ചേരി, ചേലേരി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. 

അനുസ്മരണ സമ്മേളനം കെ.വി സുമേഷ് എം.എൽ എ ഉദ്ഘാടനം ചെയ്തു. കെ.വി പവിത്രൻ അധ്യക്ഷത വഹിച്ചു. സിപിഐ (എം) മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽ കുമാർ, ചേലേരി ലോക്കൽ സെക്രട്ടറി കെ.അനിൽ കുമാർ എന്നിവർ സംസാരിച്ചു. കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു.

Previous Post Next Post