കുറ്റ്യാട്ടൂർ :- സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം പദ്ധതിയുടെ ഭാഗമായി കുറ്റ്യാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡ് എട്ടേയാറിലെ ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇക്കോ ക്ലബ്ബ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കുറ്റ്യാട്ടൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവഹിച്ചു.
കൃഷി ഓഫീസർ സുരേഷ് ബാബു വിദ്യാർത്ഥികൾക്ക് ജൈവ പച്ചക്കറി കൃഷി രീതികളെ കുറിച്ച് ക്ലാസ്സ് എടുത്തു. അദ്ധ്യാപകരായ മഹിജ, ജൂലി, വീണ, ദീപ്തി, ജീന, ദിവ്യശ്രീ, റസ്മിയ, രൂപ, രജീഷ, രസ്ന, സമദ്, അതുല്യ എന്നിവരും കൃഷിക്കാരായ ടി.ഒ നാരായണൻകുട്ടി, കേശവൻ നമ്പൂതിരി, കുടുംബശ്രീ അംഗങ്ങളായ ശ്രീജ പി.കെ, ഗീത പി.പി ഇന്ദിര പി.പി, സുലോചന പി.പി എന്നിവരും പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ രാജ ഗോപാലൻ നായർ സ്വാഗതം പറഞ്ഞു.