ചേലേരി :- പ്രായാധിക്യം കൊണ്ടും ശാരീരിക വിഷമതകൾ കൊണ്ടും വീടുകളിൽ വിശ്രമജീവിതം നയിക്കുന്ന മുൻകാല അധ്യാപകരെ ചേലേരി എ.യു.പി സ്കൂൾ 1973-80 ബേച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രസിഡൻ്റ് പി.വി പ്രദീപൻ, സെക്രട്ടറി ടി.അരവിന്ദാക്ഷൻ, ട്രഷറർ പി.എം മോഹൻദാസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എൻ.വി പ്രേമാനന്ദൻ, കെ.എം പ്രകാശൻ, എൻ.പി ഭാർഗ്ഗവി എന്നിവർ നേതൃത്വം നൽകി.
എം.നാരായണി, പി.സി ചന്ദ്രമതി, ഇ.ജി സാവിത്രി എന്നീ അദ്ധ്യാപികമാരെയാണ് വീടുകളിൽ നേരിട്ട് ചെന്ന് പൊന്നാട അണിയിച്ചും ബൊക്കെ നൽകിയും ആദരിച്ചത്. പഴങ്ങളും മധുര പലഹാരങ്ങളും നൽകി. സ്കൂൾ ഓർമ്മകൾ പങ്കുവെച്ചു. പൂർവ്വ വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപികമാരുടെ കുടുബാംഗങ്ങളും പങ്കെടുത്തു.