ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയം വായന പക്ഷാചരണ ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണവും നടത്തി


ചേലേരി :- ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയം വായന പക്ഷാചരണ ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണവും നടത്തി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സി.എം പ്രസീത ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥാലയം പ്രസിഡന്റ് സി.കെ ജനാർദ്ദനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.എം ശിവദാസൻ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. എ.വി മല്ലിക ടീച്ചർ, ദാമോദരൻ കൊയിലേരിയൻ, പി.കെ രഘുനാഥൻ, പി.വി സുബൈർ മാസ്റ്റർ, പി.വേലായുധൻ, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു



*

Previous Post Next Post