കലാഭവൻ മണി കലാരത്ന പുരസ്‌കാരം മയ്യിൽ സ്വദേശി വി.നിഖിലിന് സമ്മാനിച്ചു


മയ്യിൽ :- ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ കലാഭവൻ മണി കലാരത്ന പുരസ്‌കാരം - 2025 മയ്യിൽ സ്വദേശിയായ വി.നിഖിലിന് ലഭിച്ചു. കോഴിക്കോട് ജില്ലാ ജഡ്ജ് കൃഷ്ണൻ കുട്ടിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച സാമൂഹിക - സാംസ്കാരിക - ആതുരസേവന -കലാരംഗത്തെ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്‌കാരം നൽകിയത്.

ഈ പുരസ്കാരത്തിന് പുറമേ കേരള ഫോക്ലോർ അക്കാദമി യുവ പ്രതിഭ പുരസ്‌കാരം, സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി പുരസ്‌കാരം, ബിഹൈൻഡ് ദി കർട്ടൺ സംസ്ഥാന കലാ ശ്രീ പുരസ്‌കാരം, ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡ് എന്നിവയും നേടിയിട്ടുണ്ട്. കഴിഞ്ഞ 15 വർഷമായി നാടൻപാട്ട് കലാ രംഗത്ത് സജീവ സാന്നിധ്യമാണ് നിഖിൽ. നാടൻ പാട്ട് പരിശീലകനും പ്രചാരകനും കൂടിയാണ്.


Previous Post Next Post