ഇന്റർവ്യൂ പരിശീലനം നൽകി


നാറാത്ത് :- വിജ്ഞാന കേരളം മെഗാ ജോബ് ഫെയറുമായി ബന്ധപ്പെട്ട് ഇന്റർവ്യൂ പരിശീലനം നടത്തി. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി ഗിരിജ അദ്ധ്യക്ഷത വഹിച്ചു.

സിഡിഎസ് ചെയർപേഴ്സൺ കെ.ഷീജ ആശംസകളർപ്പിച്ചു സംസാരിച്ചു. പേരാവൂർ ബ്ലോക്ക് തീമാറ്റിക് എക്സ്പേട്ട് സനുപ്രിയ പരിശീലനത്തിന് നേതൃത്വം നൽകി. സെക്രട്ടറി അജിത് കുമാർ എ.ജി സ്വാഗതവും കമ്യൂണിറ്റി അമ്പാസിഡർ ജംഷീർ കെ.വി നന്ദിയും പറഞ്ഞു.

Previous Post Next Post