വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി


പാട്ടയം :- വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം പാട്ടയം എ.എൽ.പി സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് പി.സിത്താരയ്ക്ക് ശ്രീധരൻ സംഘമിത്ര പുസ്തകങ്ങൾ കൈമാറി.

സംഘമിത്ര ട്രഷറർ എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ എ.അശോകൻ പി.എൻ പണിക്കർ അനുസ്മരണം നടത്തി. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ എ.പി പ്രമോദ്, പി.സന്തോഷ് എന്നിവർ സംസാരിച്ചു. എം.പി രാജീവൻ നന്ദി പറഞ്ഞു.

Previous Post Next Post