ട്രെയിനിലേക്ക് ഓടി കയറുന്നതിനിടെ അപകടം ; ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് യുവാവിൻ്റെ കാൽപാദം അറ്റു


കാഞ്ഞങ്ങാട് :- ട്രെയിനിലേക്ക് ഓടി കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് യുവാവിൻ്റെ കാൽപാദം അറ്റു. പാലക്കാട് സ്വദേശി സുന്ദരനാണ് (39) അപകടത്തിൽപെട്ടത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുന്ദരനെ പിന്നീടു പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്കു മാറ്റി. കഴിഞ്ഞ ദിവസമായിരുന്നു അപകടം.

മംഗളൂരുവിൽ നിന്ന് എന്മോർ എക്സ്പ്രസിൽ നാട്ടിലേക്കു മടങ്ങുകയായിരുന്നു. ട്രെയിൻ കാഞ്ഞങ്ങാട് സ്‌റ്റേഷനിൽ നിർത്തിയപ്പോൾ പുറത്തിറങ്ങിയ സുന്ദരൻ ട്രെയിൻ പുറപ്പെട്ടു തുടങ്ങിയപ്പോൾ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാലുതെന്നി വീഴുകയായിരുന്നു. അപകടത്തിൽ വലതു കാൽപാദമാണ് അറ്റുപോയത്. ഇടതു കാലിനും നെറ്റിയിലും സാരമായി പരുക്കേറ്റു. അഗ്നിരക്ഷാസേന എത്തിയാണു സുന്ദരനെ ജില്ലാ ആശുപ്രതിയിലേക്കു മാറ്റിയത്. പിന്നീട് സിവിൽ ഡിഫൻസ് അംഗം എച്ച്.അരുൺ കുമാറിൻ്റെ സഹായത്തോടെ 108 ആംബുലൻസിൽ പരിയാരം കണ്ണൂർ മെഡിക്കൽ കോളജ്  ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

Previous Post Next Post