മാടായി ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിക്ക്‌ മർദ്ദനം ; സീനിയർ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു


പഴയങ്ങാടി :- മാടായി ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ ഒന്നാം വർഷ വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാം വർഷക്കാരായ മൂന്നു വിദ്യാർഥികൾക്കെതിരെ നടപടി. മാട്ടൂൽ, പാലക്കോട്, വെങ്ങര സ്വദേശികളായ മൂന്നു വിദ്യാർഥികളെ 15 ദിവസത്തേക്കു സസ്പെൻഡ് ചെയ്‌തതായി പ്രിൻസിപ്പൽ യു.സജിത്ത് കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണു സംഭവം. ടീഷർട്ടും ഷൂസും ധരിക്കാൻ പാടില്ലെന്നു പറഞ്ഞാണു വിഎച്ച്എസ്ഇ ഒന്നാംവർഷ  വിദ്യാർഥിയെ രണ്ടാം വർഷ വിദ്യാർഥികൾ ശുചിമുറിയിൽവച്ചു മർദിച്ചത്. പരുക്കേറ്റ വിദ്യാർഥി പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രിൻസിപ്പലിന്റെ പരാതിയിൽ പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂൾ ജാഗ്രതാസമിതി ഇന്നലെ അടിയന്തരയോഗം ചേർന്നു. സംഭവത്തിൽ കൂടുതൽ വിദ്യാർഥികൾക്കു പങ്കുണ്ടെന്നാണു പരാതി. ഇവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യമുണ്ട്.


Previous Post Next Post