പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം നടന്നു


കുറ്റ്യാട്ടൂർ :- 'പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്ത ഗ്രാമം' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം 2025-26 പദ്ധതിയുടെ ഭാഗമായി എം.വി പ്രഭാകര  പി.പി രാജൻ തിരുവാതിര എന്നിവർ ചേർന്ന് നടത്തുന്ന പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം നടന്നു. കുറ്റ്യാട്ടൂർ സെൻട്രൽ എ.എൽ.പി സ്കൂൾ അധ്യാപകനായ വിനോദ് മാസ്റ്റരുടെ കൃഷിയിടം ഒരുക്കിയത്.

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി റെജി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സ്വാഗതം പറഞ്ഞു. പ്രദേശത്തെ കർഷകർ ചടങ്ങിൽ  പങ്കെടുത്തു.



Previous Post Next Post