കണ്ണൂർ ബിഷപ്സ് ഹൗസിൽ വൈദികന് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

 


കണ്ണൂർ:- കണ്ണൂർ ബിഷപ്പ് ഹൗസിൽ കയറി അഡ്മിനിസ്ട്രേറ്ററായ വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തില പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.  കാസർകോട് ഭീമനടിയിലെ സാവിയർ കുഞ്ഞിമോൻ എന്ന മുഹമ്മദ് മുസ്തഫയെ (69) ആണ് കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ പി സനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്.

ഇന്നലെ രാവിലെ 11.15 മണിയോടെ കണ്ണോത്തുംചാലിലെ ബിഷപ്പ്ഹൗസിലെത്തിയപ്രതി ബിഷപ് ഡോ. അലക്സ് വടക്കുംത ലയെ കണ്ട്സഹായം അഭ്യർഥിച്ചു. ബിഷപ്പിന്റെ നിർദേശപ്രകാരം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലെത്തി സഹായം വാങ്ങി. എന്നാൽ തുക കുറഞ്ഞുപോയെന്നാരോപിച്ച് കറിക്കത്തി കൊണ്ട് അഡ്മിനിസ്ട്രേറ്റർ ഫാ. ജോർജ് പൈനാടത്തിനെ കുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 

ബിഷപ്സ് ഹൗസിൽനിന്ന് വിവരം അറിയിച്ചയുടൻ പോലീസെത്തി പ്രതിയെ പിടികൂടി. വലതുകൈയ്ക്കും വയറിനും മുറിവേറ്റ ഫാ. ജോർജ് പൈനാടത്ത് ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Previous Post Next Post