കൊച്ചി :- പാസ്പോർട്ട് സേവനങ്ങൾ പൗരന്മാരുടെ വീട്ടുപടിക്കൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മൊബൈൽ പാസ്പോർട്ട് സേവാപദ്ധതിക്കു സംസ്ഥാനത്തും തുടക്കം. സംസ്ഥാനത്തെ 3 റീജനൽ പാസ്പോർട്ട് ഓഫിസുകൾക്കു കീഴിലും മൊബീൽ പാസ്പോർട്ട് സേവനമാരംഭിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് റീജനൽ പാസ്പോർട്ട് ഓഫിസുകളിലേക്ക് ഓരോ വാനുകളാണ് എത്തിയത്.
പാസ്പോർട്ട് അപേക്ഷകൾ സമർപ്പിക്കാനും സമർപ്പിച്ച അപേക്ഷകൾ പരിശോധിക്കാനും ബയോ മെട്രിക് എടുക്കാനും ഫോട്ടോ എടുക്കാനും മറ്റുമുള്ള സംവിധാനങ്ങൾ ഈ 'സഞ്ചരിക്കുന്ന പാസ്പോർട്ട് ഓഫിസിൽ' ക്രമീകരിച്ചിട്ടുണ്ട്.