ഇരുപത് ദിവസം കൊണ്ട് ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങാം ; 7,070 പേർക്ക് ഷോർട്ട് ഹജ്ജിന് അർഹത
ന്യൂഡൽഹി :- ഇരുപത് ദിവസം കൊണ്ട് ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങാനുള്ള ഹ്രസ്വ പാക്കേജിനു (ഷോർട്ട് ഹജ് പാക്കേജ്) രാജ്യത്താകെ 7,070 പേർ അർഹത നേടി. കേരളത്തിൽ നിന്ന് 398 പേർക്കാണ് അർഹത. രാജ്യമാകെ ഷോർട്ട് ഹജ് പാക്കേജിന് അപേക്ഷിച്ച എല്ലാവർക്കും അർഹത ലഭിച്ചു.10,000 പേർക്കു വരെ അവസരം നൽകാനാണു തീരുമാനിച്ചിരുന്നത്.