അച്ചൻകോവിൽ ആറ്റിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു ; ഒരാളുടെ മൃതദേഹം കണ്ടെത്തി


പത്തനംതിട്ട :- പത്തനംതിട്ട അച്ചൻകോവിൽ ആറ്റിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജി എന്ന വിദ്യാർത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തി. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്. അജീബ് - സലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജ്സൽ അജി.

Previous Post Next Post