ഹജ്ജ് അപേക്ഷകരുടെ എണ്ണം വിലയിരുത്തി കൂടുതൽ ക്വോട്ട അനുവദിക്കാൻ ആവശ്യപ്പെടും


കൊച്ചി :- സംസ്‌ഥാനത്ത് നിന്നുള്ള മൊത്തം ഹജ്ജ് അപേക്ഷകരുടെ എണ്ണം വിലയിരുത്തിയ ശേഷം കൂടുതൽ ക്വോട്ട അനുവദിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു. 12ന് നറുക്കെടുപ്പ് പൂർത്തിയാക്കി ഒന്നാംഘട്ട പണമടക്കലിനുള്ള നിർദേശം നൽകും. 

ഇതു വരെ 23,630 അപേക്ഷകൾ ലഭിച്ചു. ജനറൽ വിഭാഗത്തിൽ 14,938 അപേക്ഷകരാണുള്ളത്. 65 വയസ്സ് പൂർത്തിയായ റിസർവ്ഡ് കാറ്റഗറിയിൽ 4696 പേരും 3142 സ്ത്രീകളും 2025ലെ അപേക്ഷകരിൽ നിന്നും കാത്തിരിപ്പു പട്ടികയിൽ നിന്നും അവസരം ലഭിക്കാത്ത 854 പേരുമുണ്ട്. ഈ 3 വിഭാഗങ്ങൾക്കും തിരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കും. ഷോർട്ട് ഹജ്‌ജിന് കേരളത്തിൽ നിന്നു കൊച്ചി മാത്രമാണ് എംബാർക്കേഷൻ പോയിന്റ്.

Previous Post Next Post