തിരുവനന്തപുരം :- സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ആലപ്പുഴ വഴി മംഗളൂരു-തിരുവനന്തപുരം നോർത്ത് ബൈ വീക്ലി സ്പെഷൽ (06041) 14, 16 തീയതികളിൽ രാത്രി 7.30ന് മംഗളൂരു ജംക്ഷനിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8ന് തിരുവനന്തപുരം നോർത്തിലെത്തും. മടക്ക ട്രെയിൻ (06042) തിരുനന്തപുരം നോർത്തിൽ നിന്ന് 15, 17 തീയതികളിൽ വൈകിട്ട് 5.15 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.30ന് മംഗളൂരുവിലെത്തും.
സ്‌റ്റോപ്പുകൾ : കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ്.