എറണാകുളം :- പെട്രോൾ പമ്പുകളിലെ ടോയ്ലറ്റുകൾ പൊതുശൗചാലയങ്ങളാണോ എന്നതിൽ കൂടുതൽ വ്യക്തത തേടി ഹൈക്കോടതി. ഡീലർമാരുമായുളള കരാറിൽ പബ്ലിക് ടോയ്ലറ്റുകൾ എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോയെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികളോട് വിശദീകരണം തേടിയത്. യാത്രക്കാർക്ക് എന്നാണ് നിർദേശമെങ്കലും പൊതുജനം ഇതിൽപെടുമെന്നാണ് എണ്ണക്കമ്പനികൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ വാക്കാൽ അറിയിച്ചത്.
പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങളെ പബ്ലിക് ടോയ് ലറ്റുകളായി കണക്കാക്കാമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെയാണ് ഒരു വിഭാഗം ഡീലർമാർ ഹൈക്കോടതിയെ സമീപിച്ചത്. പെട്രോൾ ബങ്കിലെത്തുന്ന യാത്രക്കാരെ മാത്രം ഉദ്ദേശിച്ചാണ് ഇവയെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് ഉരാഴ്ചകൂടി നീട്ടിയാണ് ഹർജി തുടർ വാദത്തിന് മാറ്റിയത്.