മാണിയൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് 16-ാം വാർഡ് മാണിയൂർ സെൻട്രൽ LDF തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു. CPI(M) മയ്യിൽ AC അംഗം സി.പി നാസർ ഉദ്ഘാടനം ചെയ്തു. കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മാണിയൂർ ഡിവിഷൻ ബ്ലോക്ക് സ്ഥാനാർത്ഥി പി.സൗമിനി ടീച്ചർ, വാർഡ് സ്ഥാനാർത്ഥി എം.വി സുശീല എന്നിവർ സംസാരിച്ചു.
സ്ഥാനാർത്ഥി എം.വി സുശീലയ്ക്ക് കെട്ടിവെക്കാനുള്ള തുക AIDWA വേശാല വില്ലേജ് കമ്മറ്റി നൽകി സെക്രട്ടറി പി.അജിത, പ്രസിഡണ്ട് വി.വി വിജയലക്ഷ്മി, ട്രഷറർ എൻ.വി സുഭാഷിണി എന്നിവർ ചേർന്ന് കൈമാറി. കെ.വി പ്രതീഷ് സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
ചെയർമാൻ - കെ.കെ ഗോപാലൻ മാസ്റ്റർ
വൈസ് ചെയർമാൻ - എ.കൃഷ്ണൻ, പി.ശ്രീധരൻ
കൺവീനർ - കെ.വി പ്രതീഷ്
ജോ:കൺവീനർ - വി.വി വിജയലക്ഷ്മി, പി.അജിത




