ചേലേരി:- നാടിന് കരുത്തേകി വനിത ലീഗ് സംഗമം. കാരയാപ്പ് ശാഖ കമ്മിറ്റി സംഘടിപ്പിച്ച മുന്നേറ്റം 2k26 സംഗമം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ഷമീമ ഉദ്ഘാടനം ചെയ്തു. മാട്ടൂൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഫാരിഷ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ വനിതകളടക്കമുള്ള ന്യൂനപക്ഷ രാഷ്ട്രീയം ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് അവർ പറഞ്ഞു. നാടിന്റെ നന്മയിൽ കൂടുതൽ കരുത്തോടെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് സംഗമം തീരുമാനിച്ചു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ കെ സി പി ഫൗസിയ അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി ഫസീല,കെ ശാഹുൽ ഹമീദ്, എൻ പി സുമയ്യത്ത്, യു കെ സുമയ്യ, കെ കെ ബഷീർ, കെ പി അബ്ദു നാസർ,പി കെ മുഹമ്മദ്, കെ ഇബ്രാഹിം, കെ സി കുഞ്ഞഹമ്മദ് സംസാരിച്ചു. സംഗമത്തിൽ ശാഖ ഭാരവാഹികളായി എൻ പി സുമയ്യത്ത് (പ്രസിഡന്റ്), സി പി മുബഷിറ, സി വി ഹഫ്‌സത്ത്, (വൈസ് പ്രസിഡന്റ്), യു കെ സുമയ്യ (ജനറൽ സെക്രട്ടറി), കെ സി പി ഖദീജ,ബി സഫിയ (ജോയിന്റ് സെക്രട്ടറി), സാജിദ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തിൽ സുമയ്യത്തു എൻ പി സ്വാഗതവും യൂ കെ സുമയ്യ നന്ദി പറഞ്ഞു.
