വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ ധനസഹായം


തിരുവനന്തപുരം :- വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള ധനസഹായം പത്തിൽ നിന്ന് 14 ലക്ഷമായി ഉയർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പരിക്കേറ്റ് ഒരാഴ്‌ചയിൽ കൂടുതൽ ആശുപത്രി വാസം വേണ്ടി വരുന്നവർക്കുള്ള ധനസഹായം പരമാവധി 2 ലക്ഷം രൂപയാക്കും. പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണം മൂലം കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള ധനസഹായം നാലിൽ നിന്നു 10 ലക്ഷമാക്കും.

വന്യജീവി ആക്രമണത്തിൽ പരുക്കേറ്റ് ഒരാഴ്ചയോ അതിൽ കൂടുതലോ ആശുപത്രി വാസം വേണ്ടിവരുന്നവർക്കുള്ള ധനസഹായം 40% -60% വരെ അംഗവൈകല്യം സംഭവിച്ചവർക്ക് 2 ലക്ഷവും 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിച്ചവർക്ക് രണ്ടര ലക്ഷവും നൽകും. ഇടുക്കി ജില്ലയിലെ പട്ടയഭൂമിയിൽ നിർമാണങ്ങൾക്കുള്ള നിരോധനം നീക്കാനും തീരുമാനിച്ചു. പട്ടയ ഉടമകൾക്കു വീട് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾക്കും കൃഷി അടക്കമുള്ള ആവശ്യങ്ങൾക്കും ഭൂമി ഉപയോഗിക്കാൻ ഇതു വഴിയൊരുക്കും. 5000 ചതുരശ്ര അടിവരെയുള്ള നിർമാണ പ്രവർത്തനങ്ങൾ സൗജന്യമായി നടത്താം.

Previous Post Next Post