കോഴിക്കോട് :- ട്രെയിൻ യാത്രികനായ വിദ്യാർത്ഥിയുടെ ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്ടോപ്പ് മോഷ്ടിച്ച യുവാവിനെ പിടികൂടി. മലപ്പുറം തലക്കാട് കൽപകഞ്ചേരി സ്വദേശി അബു സാലിഹി(37)നെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന മലബാർ എക്‌സ്പ്രസിലെ എ.സി കോച്ചിലാണ് മോഷണം നടന്നത്.
വിദ്യാർത്ഥിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധന നടത്തിയതിലൂടെ അബു സാലിഹിന്റെ സാനിധ്യം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. റെയിൽവേ പോലീസ് എസ്പെ്ഐ പ്രദീപ് കുമാർ, എഎസ്ഐ ഷെമീർ, സീനിയർ സിവിൽ പോലീസ് ഓഫീസർവിജേഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ജോസ്, അഖിലേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അബുവിനെ പിടികൂടിയത്.
