കൊളന്ത കൊടക്കാട്ടേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ മഹോത്സവം സമാപിച്ചു

 


മലപ്പട്ടം: കൊളന്ത കൊടക്കാട്ടേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഏപ്രിൽ 28, 29 തീയതികളിൽ നടന്ന മഹോത്സവം  തിടമ്പ് നൃത്തത്തോടെ സമാപിച്ചു. വിവിധ മത-സാംസ്കാരിക പരിപാടികളാൽ സമൃദ്ധമായിരുന്നു രണ്ട് ദിവസങ്ങളിലായി നടന്ന ഉത്സവം.

കലാരംഗങ്ങളിലെ പ്രമുഖരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച കലാപരിപാടികളും, കലാ-സാംസ്കാരിക ഘോഷയാത്രയും, നാടൻ കലാപ്രകടനങ്ങളും ആഘോഷങ്ങൾക്ക് നിറം കൂട്ടി. വൈകുന്നേരങ്ങളിലും രാത്രിയിലും നടന്ന പ്രത്യേക പരിപാടികൾക്ക് വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു.

ഏപ്രിൽ 28ന് നടന്ന കലവറ നിറയ്ക്കൽ ഘോഷയാത്രയും മറ്റു കലാപ്രകടനങ്ങളും ശ്രദ്ധേയമായി. ഏപ്രിൽ 29ന് സംഗീത-നൃത്ത പരിപാടികളും വിവിധ കലാപരിപാടികളും ഉത്സവത്തിന് സമാപനശോഭ നൽകി.പ്രദേശവാസികളും ഭക്തജനങ്ങളും സജീവമായി പങ്കെടുത്ത മഹോത്സവം വിജയകരമായി പൂർത്തിയായി.

Previous Post Next Post