കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ കേട്ടെഴുത്ത്, കയ്യെഴുത്ത് മത്സരം സംഘടിപ്പിച്ചു


മാണിയൂർ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ വായനക്കളരിയുടെ ഭാഗമായി കേട്ടെഴുത്ത്, കയ്യെഴുത്ത് മത്സരങ്ങൾ സംഘടിപ്പിച്ചു. 

മാലോട്ട് എ.എൽ.പി സ്കൂൾ പ്രധാനാധ്യാപിക ബിന്ദു.പി. മത്സരങ്ങൾക്ക് നേതൃത്വം നൽകി. ബാലവേദി പ്രസിഡണ്ട് കെ.സാൻവിയയുടെ അധ്യക്ഷത വഹിച്ചു. ബാലവേദി സെക്രട്ടറി എലേന എസ്.എം സ്വാഗതം പറഞ്ഞു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ അനുമോദിച്ചു.

Previous Post Next Post