മട്ടന്നൂർ :- മട്ടന്നൂർ നരയമ്പാറയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് കത്തിനശിച്ചു. അപകടത്തിൽ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.