ചേലേരി :- ചേലേരി മാറ്റാങ്കിൽ മാണിക്കോത്ത് ശ്രീ പെരുമ്പാറ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം മെയ് 6, 7 തീയതികളിൽ നടക്കും. മെയ് 6 ബുധനാഴ്ച രാവിലെ 7 മണിക്ക് പെരുമ്പാറ ഭഗവതി തോറ്റം, 8 മണിക്ക് ഗുളികൻ ദൈവത്തിന്റെ വെള്ളാട്ടം, രാത്രി 8 മണി മുതൽ 10 മണി വരെ പ്രസാദ സദ്യ. 10 മണിക്ക് കുണ്ടൂർ ചാമുണ്ഡിയുടെ തോറ്റം, തുടർന്ന് കുറത്തിയമ്മയുടെ തോറ്റം.
മെയ് 7 വ്യാഴാഴ്ച പുലർച്ചെ 2 മണിക്ക് പെരുമ്പാറ ഭഗവതി പുറപ്പാട്, 4 മണിക്ക് ഗുളികൻ ദൈവത്തിന്റെ പുറപ്പാട്, കുളിക്കാൻ ദൈവം നേർച്ച, പുലർച്ചെ 5 മണിക്ക് പെരുമ്പാറ ഭഗവതിയുടെ പുറപ്പാട്, 7 മണിക്ക് കുണ്ടോർ ചാമുണ്ഡിയുടെ പുറപ്പാട്, തുടർന്ന് കുറത്തിയമ്മയുടെ പുറപ്പാട്. രാവിലെ 11 മണിക്ക് ആറാടിക്കൽ, ഉച്ചയ്ക്ക് 12 മണിയോടെ കളിയാട്ടത്തിന് സമാപനമാകും.
