പാടിക്കുന്ന് രക്തസാക്ഷി ദിനാചരണം ഇന്ന്




മയ്യിൽ:-പാടിക്കുന്ന് രക്തസാക്ഷി ദിനാചരണവും അറാക്കൽ കുഞ്ഞിരാമൻ ചരമ ദിനാചരണവും ഞായറാഴ്ച നടക്കും.വൈകീട്ട് അഞ്ചിന് പാടിക്കുന്ന് രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് കരിങ്കൽക്കുഴി കേന്ദ്രീകരിച്ച് ബഹുജന പ്രകടനവും അനുസ്മരണ പൊതുയോഗവും.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ, സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ ശ്യാമള, സിപിഐ ജില്ലാ എക്സി അംഗം കെ വി ഗോപിനാഥൻ എന്നിവർ സംസാരിക്കും.


Previous Post Next Post