'കൂൾ മയ്യിൽ' ചാലഞ്ചിന് തുടക്കമായി


മയ്യിൽ :-  മയ്യിൽ ഗ്രാമപഞ്ചായത്തും മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന കൂൾ മയ്യിൽ ചാലഞ്ചിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് സി.സി വിനോദ് കുമാർ സംഭാരവും വെള്ളവും വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീജിനി എൻ.വി അധ്യക്ഷത വഹിച്ചു. 

അസിസ്റ്റന്റ് സെക്രട്ടറി ദിവാകരൻ.കെ ആശംസകളർപ്പിച്ച് സംസാരിച്ചു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമേശൻ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ സാക്കിർ ഹുസൈൻ പി.വി നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, ആശവർക്കർമാർ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ എന്നിവർ ഉൾപ്പെടെ 100 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.

വേനൽക്കാലത്ത് ജനങ്ങൾക്ക് ഉണ്ടാകുന്ന ശാരീരിക പ്രയാസങ്ങൾ, ദേഹത്തിലെ ജലാംശം നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് ബോധവത്കരണം നൽകുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ശുദ്ധജലം കുടിക്കൽ, ചൂട് ഒഴിവാക്കൽ, ശീതള പാനീയങ്ങളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. 'Stay Cool, Stay Healthy' എന്ന സന്ദേശവുമായി വരും ദിവസങ്ങളിലും പരിപാടി മുന്നോട്ട് കൊണ്ടുപോകും.

Previous Post Next Post