ദുബായ് :- കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ബഹ്റൈനിലേക്കും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ഖത്തറിലേക്കുമുള്ള വിമാന സർവീസുകൾ എയർഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. അമൃത്സർ, ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ജയ്‌പൂർ, ലക്നൗ, മംഗളുരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിട ങ്ങളിൽ നിന്നുള്ള സർവീസുകളും വീണ്ടും തുടങ്ങിയിട്ടുണ്ട്. കണ്ണൂരിൽ നിന്ന് ദുബായിലേക്കും, കൊ ച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് അബുദാബി, റാസൽ ഖൈമ എന്നിവിടങ്ങളിലേക്കും കോഴിക്കോട്, കണ്ണൂർ എന്നിവിട ങ്ങളിൽ നിന്നു ഷാർജയിലേക്കും കോഴിക്കോട് നിന്ന് അൽഐനിലേക്കുമുള്ള സർവീസുകൾ കൂട്ടി.
കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മസ്ക്ക ത്തിലേക്കും കൂടുതൽ സർവീസുകൾ ഉണ്ടാകും. കോഴിക്കോട് നിന്ന് ജിദ്ദയിലേക്കും കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് റിയാദിലേക്കും, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ദമാമിലേക്കും സർവീസുകൾ കൂട്ടി. കുവൈത്ത് സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല.
