കൊളച്ചേരി കൊല്ലറേത്ത് തറവാട് സോമേശ്വരി കരിഞ്ചാമുണ്ഡി കോട്ടം പ്രതിഷ്ഠയും കരിഞ്ചാമുണ്ഡിയാട്ടവും നടന്നു



കൊളച്ചേരി :- കൊളച്ചേരി കൊല്ലറേത്ത് തറവാട് സോമേശ്വരി കരിഞ്ചാമുണ്ഡി കോട്ടം പ്രതിഷ്ഠയും കരിഞ്ചാമുണ്ഡിയാട്ടവും നടന്നു. ക്ഷേത്രം തന്ത്രി പന്നിയോട്ടില്ലം സുരേഷ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രസാദ ശുദ്ധിക്രിയകളും ബുധനാഴ്ച ബിംബശുദ്ധിക്രിയകളും, തുടർന്ന് ശുഭമുഹൂർത്തത്തിൽ പ്രതിഷ്ഠാപൂജകളും നടന്നു. സോമേശ്വരിക്ക് കളത്തിലരിയും പാട്ടും,രാത്രി കരിഞ്ചാമുണ്ഡിയുടെ തെടങ്ങൽ തോറ്റവും, തുടർന്ന് അന്തിത്തോറ്റവും ഉണ്ടായിരുന്നു. 

വ്യാഴാഴ്ച പുലർച്ചെ കരിഞ്ചാമുണ്ഡിയുടെ പുറപ്പാട് കാണാനും അനുഗ്രഹവും വാങ്ങാൻ തളിപ്പറമ്പ്, കീഴാറ്റൂർ, ചെറുകുന്ന്, പനങ്ങാട്ടൂർ, പുഴാതി, ഏഴോം, കുഞ്ഞിമംഗലം എന്നീ ഭാഗങ്ങളിലെ കുടുംബക്കാരും കരിപ്പാൽ, പുല്ലായിക്കൊടി, ചെങ്ങൂനി തറവാട്ടുകാരടക്കം നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. വാരണക്ക് ശേഷം ഗുരുതിയോടെ കളിയാട്ടത്തിന് സമാപനമായി.

Previous Post Next Post