ചേലേരി :- BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി SSLC, പ്ലസ്ടു ഉന്നതവിജയികളെ അനുമോദിച്ചു. നൂഞ്ഞേരി എ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങ് ബി.ജെ.പി കണ്ണൂർ ജില്ലാ മുൻ പ്രസിഡണ്ടും സംസ്ഥാന കമ്മറ്റി അംഗവുമായ എൻ.ഹരിദാസൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ഉപഹാരവും മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും വിതരണം ചെയ്തു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം ബേബി സുനാഗർ, സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, മയ്യിൽ മണ്ഡലം പ്രസിഡണ്ട് ശ്രീഷ് മീനാത്ത്, വാർഡ് മെമ്പർ ഗീത വി.വി, ജില്ലാ കമ്മറ്റി അംഗം കെ.പി ചന്ദ്രഭാനു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.വി.വേണുഗോപാൽ സ്വാഗതവും ടി.പ്രതീപൻ നന്ദിയും പറഞ്ഞു. പി.വി ദേവരാജൻ, ബിജു, സന്തോഷ് എന്നിവർ നേതൃത്വം നൽകി.
