പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ SSLC, +2 വിജയികൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു.ക്യാഷ് അവാർഡ് വിതരണം ചെയ്തു. SSK വിജയിയെയും അനുമോദിച്ചു. തുടർന്ന് നടന്ന മോട്ടിവേഷൻ ക്ലാസ്സിന് സർ സയിദ് പ്രൊഫസർ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ മുഹമ്മദ് സലീം പി.എം നേതൃത്വം നൽകി.
സെന്റർ സെക്രട്ടറി അബ്ദുല്ല കൈപ്പയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് മെമ്പർ മുസ്തഫ കോടിപ്പോയിൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ ടിന്റു സുനിൽ, റഹ്മത് പി.വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യൂസഫ്, ശാദുലി, കാദർ എം.കെ, ഗഫൂർ എ.പി എന്നിവർ പങ്കെടുത്തു. മൻസൂർ ടി.പി സ്വാഗതവും അനസ് കുണ്ടത്തിൽ നന്ദിയും പറഞ്ഞു.
