ചെക്കിക്കുളം :- ചെക്കിക്കുളം സ:കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം, കേരള മാപ്പിള കലാ അക്കാദമി കമ്പിൽ ചാപ്റ്ററിൻ്റെ സഹകരണത്തോടെ ഇശൽ മഴ സംഘടിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എമീമ രാജേഷ് ഉദ്ഘാടനം ചെയ്തു.
കേരള മാപ്പിള കലാ അക്കാദമി കമ്പിൽ ചാപ്റ്റർ സെക്രട്ടറി സി.പി നാസർ അധ്യക്ഷത വഹിച്ചു. വായനശാലാ സെക്രട്ടറി ടി രത്നാകരൻ സ്വാഗതവും സി.സംനേഷ് നന്ദിയും പറഞ്ഞു. തുടർന്ന് പട്ടുറുമാൽ ഫെയിം കണ്ണൂർ മമ്മാലിയും ടീമും അവതരിപ്പിച്ച ഇശൽ മഴ പരിപാടി അരങ്ങേറി.
