മയ്യിൽ :- കേരള സാംസ്കാരിക വകുപ്പ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്, ജയകേരള വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വള്ളിയോട്ട് ജയകേരള വായനശാല & ഗ്രന്ഥാലയത്തിൽ ചിത്രരചന ക്ലാസ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.വി ശ്രീജിനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ നിഖിൽ വെള്ളാച്ചേരി വജ്ര ജൂബിലി പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ ഇ.പി രാജൻ സ്വാഗതവും എം.മനോഹരൻ നന്ദിയും പറഞ്ഞു.

