ഫിസിക്സ് ഗവേഷണത്തിന് കോടികളുടെ സ്കോളർഷിപ്പുമായി മഞ്ജിമ അമേരിക്കയിലേക്ക്

 


.ശ്രീകണ്ഠപുരം:- കാവുമ്പായി ഐച്ചേരി സ്വദേശിനി ടി കെ മഞ്ജിമയ്ക്ക് 1.54 കോടി രൂപയുടെ സ്കോളർഷിപ്പ്. അമേരിക്കയിലെ കൻസാസ് സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ പി എച്ച് ഡി ഗവേഷണം നടത്തുന്നതിനാണ് ഫെലോഷിപ്പ്.

അഞ്ച് വർഷമാണ് ഗവേഷണ കാലാവധി. ഈ കാലയളവിൽ പഠനച്ചെലവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്ന ഫെലോഷിപ്പാണ് ലഭിച്ചത്. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ ടി കെ പ്രഭാകരന്റെയും കേരള ബാങ്ക് ജീവനക്കാരി അനിതയുടെയും മകളാണ് മഞ്ജിമ.

Previous Post Next Post