മയ്യിൽ :- ചൊറുക്കള - ബാവുപറമ്പ് - മയ്യിൽ - ചാലോട് എയർപോർട്ട് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപെടുത്തുന്നതിനും സ്ഥലം വിട്ട് നൽകുന്ന ഭൂവുടമകളുടെ ആശങ്കകൾ അകറ്റുന്നതിനുമായി റോഡ് നിർമ്മാണ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ജിനീഷ് ചാപ്പാടി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ടി.വി അസ്സൈനാർ മാസ്റ്റർ, കെ.സി ഗണേശൻ, കെ.സി രാജൻ, മോഹനൻ കാരക്കീൽ, പി.രാജേഷ്, എം.ദാമോദരൻ, നിഷ്‌കൃത, വി.വി ഹരീന്ദ്രൻ, മനോജ്.സി, സി.രഘു, പി.കെ ബാലഗോപാലൻ നമ്പ്യാർ, എം.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
ചെയർമാൻ : ജിനീഷ് ചാപ്പാടി
വർക്കിംഗ് ചെയർമാൻ : കെ.സി രാജൻ
കൺവീനർ : മോഹനൻ കാരക്കിൽ
