കൊളച്ചേരി സർവീസ് സഹകരണ ബാങ്ക്ഉന്നത വിജയികളെ അനുമോദിച്ചു

 


ചേലേരി :- കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് മെമ്പർമാരുടെയും ജീവനക്കാരുടെയും മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു . ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി .കെ. രഘുനാഥൻ അധ്യക്ഷത വഹിച്ചു.  ടി . കെ. ഗോവിന്ദൻ മാസ്റ്റർ MLAഉദ്ഘാടനം നിർവഹിച്ച് വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. വി. ഷമീമ കേഷ് അവാർഡ് വിതരണം നടത്തി. തളിപ്പറമ്പ് സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ  ജനറൽ കെ .രേഖ മെമ്പർമാർക്കുള്ള അപകട ഇൻഷുറൻസ് തുക വിതരണം ചെയ്തു. ബേങ്ക് ഡയരക്ടറും റിട്ടയേർഡ് എക്സൈസ് പ്രിവൻ്റീവ് ഓഫീസറുമായ എ .പി രാജീവൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡണ്ടും കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അംഗവുമായ

സി .എച്ച് .ഹിലർ, ബേങ്ക് ഡയരക്ടറും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ. സി. പി. ഫൗസിയ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ . വത്സൻ , കൊളച്ചേരി ബാങ്ക് മുൻ പ്രസിഡണ്ട്  കെ.എം ശിവദാസൻ , ഡയറക്ടർമാരായ എ. പ്രകാശൻ, കെ. പി. രാജേശ്വരി , കെ .പി .നാസർ, ഇർഷാദ് അഷ്റഫ് , ഷഫീർ, മുൻ ഡയറക്ടർ ദാമോദരൻ കൊയിലേരിയൻ , അബ്ദുൾ അസീസ്, ബേങ്ക് സെക്രട്ടറി കെ.പി അനിൽകുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി എം.സി. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.




Previous Post Next Post