കണ്ണൂർ :- മേലെചൊവ്വയിൽ ഫ്ലൈഓവർ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗതക്കുരുക്ക് മൂലമുള്ള പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ ഭാഗമായി ഫ്ലൈഓവർ നിർമ്മാണ പുരോഗതിയും ഗതാഗതക്കുരുക്കുമുണ്ടാകുന്ന സ്ഥലം സന്ദർശിച്ച് കലക്ടർ പി.വിഷ്ണുരാജ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നേരിട്ട് കാര്യങ്ങൾ വിലയിരുത്തി.
താഴെച്ചൊവ്വയിലും മേലെച്ചൊവ്വയിലും കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടുകയും സർവീസ് റോഡ് ടാറിങ് ഉടൻ പൂർത്തിയാക്കാനും, അനധികൃത പാർക്കിംഗ് നിയന്ത്രിക്കാനും, ആവശ്യമായ മറ്റ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താനുമുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ സുബൈർ കെ.കെ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
