കണ്ണാടിപറമ്പ്: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല ശാക്തീകരിക്കാൻ സർക്കാർ സർക്കാരേതര സ്ഥാപനങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് എൻ ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു.
കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാഥ് ഇംഗ്ലീഷ് ഹൈസ്കൂളിൽ വെച്ച് നടത്തി കേരള റെക്കഗ്നിസ്റ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ (കെ ആർ എസ് എം എ) കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ വിജയോത്സവം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ എൻ മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ റഹ്മത്ത്, അഡ്വ: അബ്ദുൽ കരീം ചേലേരി, കെ ടി സഹദുള്ള, എം പി മുഹമ്മദലി, കെ ആർ എസ് എം എ സംസ്ഥാന ട്രഷറർ രാഘവ ചേരാൾ, ജില്ലാ ജനറൽ സെക്രട്ടറി എം വിജയൻ മാസ്റ്റർ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് എ കെ അബ്ദുൽ ബാഖി, വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ ഹാജി വളപട്ടണം, വർക്കിംഗ് സെക്രട്ടറി ഡോക്ടർ താജുദ്ദീൻ വാഫി, ജോയിന്റ് സെക്രട്ടറി ഷമീർ രാമന്തളി, ട്രഷറർ സിസ്റ്റർ ആൻസി ടോം, കെ പി അബൂബക്കർ ഹാജി പുല്ലൂപ്പി, പി പി ഖാലിദ് ഹാജി കമ്പിൽ തുടങ്ങിയവർ സംസാരിച്ചു. എസ് എസ് എൽ സി 100% വിജയം നേടിയ സ്കൂളുകളെ മന്ത്രി ആദരിച്ചു. എൽ എസ് എസ് യു എസ് എസ് നേടിയ വിദ്യാർത്ഥികൾക്ക് കെവി സുമേഷ് എംഎൽഎ ഉപഹാരം നൽകി
