കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരിൽ കൂടുതലും പെൺകുട്ടികളെന്ന് റിപ്പോർട്ട്


ന്യൂഡൽഹി :- കേരളത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരിൽ ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടി പടകൾ. ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ പെൺകുട്ടികൾ കൂടുതൽ പഠിക്കുന്ന രാജ്യത്തെ നാലാമത്തെ സംസ്ഥാനവുമാണു കേരളമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഉന്നതവിദ്യാസഭ്യാസ സർവേ (എഐഎസ്എച്ച്ഇ) റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്‌റ്റെം (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, കണക്ക്) മേഖലയിലും പെൺകുട്ടികളുടെ എണ്ണം ഉയർന്നു.

ഈ വിഭാഗങ്ങളിൽ പ്രവേശനം നേടിയ 1.02 കോടിയിൽ 44% പെൺകുട്ടികളാണ്. 2014-15 ൽ ഇതു 38.4 % ആയിരുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും വർധിച്ചു. സർവേയിൽ ഭാഗമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 2022-23 ൽ 56,180 ആയിരുന്നെങ്കിൽ 2023-24ൽ 59,533 ആയി. കേരളത്തിലെ 2090 ഉന്നത വിദ്യാഭ്യാസ സ്ഥാനപനങ്ങളിൽ 1918 സ്ഥാപനങ്ങളാണു (92%) സർവേയുടെ ഭാഗമായത്.

Previous Post Next Post