കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസത്തോടനുബന്ധിച്ച് ഞായറാഴ്ച വിശേഷാൽ മഹാ ഗണപതിഹോമം നടന്നു, തുടർന്ന് എം.പി. ബാലചന്ദ്രൻ കിഴക്കേക്കര "രാമായണം ഇന്നത്തെ സമൂഹത്തിൽ " എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണം നടത്തി. ജില്ലാതല രാമായണ പ്രശ്നോത്തരിയും നടന്നു. ശാന്തകുമാരി ഈശാനമംഗലo, പ്രിയേഷ് കടന്നപ്പള്ളി, രത്നാകരൻ പയ്യന്നൂർ എന്നിവർ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി.17 ന് തിങ്കൾ വൈകുന്നേരം 5.30 ന് രാമായണ പാരായണ സമർപ്പണത്തോടെ രാമായണ മാസാചരണ ചടങ്ങുകളും പരിപാടികളും സമാപിക്കും.
