ആറളത്തെ ആനമതില്‍ നിര്‍മാണ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടർ ; ഡിസംബര്‍ 31നകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നൽകി


ഇരിട്ടി :- ആറളത്ത് നിര്‍മിക്കുന്ന ആനമതിലിന്റെ പ്രവൃത്തി പുരോഗതി വിലയിരുത്തി. ആറളം ഫാം സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മതില്‍നിര്‍മാണം നടക്കുന്ന ബ്ലോക്ക് 10ലെ പുളിമരം തട്ടില്‍ ജില്ലാ കലക്ടറും സംഘവും എത്തിയത്. ആനമതില്‍ നിര്‍മിക്കുന്ന ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്. ഇതിനകം ആറ് കിലോമീറ്ററോളം നിര്‍മാണം പൂര്‍ത്തിയാക്കിയതായും ബാക്കിയുള്ള 3 കിലോമീറ്ററില്‍ പ്രവൃത്തി പുരോഗമിക്കുന്നതായും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. 

ഈ വര്‍ഷം ഡിസംബര്‍ 31ന് മുമ്പ് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന നിര്‍ദ്ദേശം നല്‍കി. ഇതിനായി പ്രവൃത്തിയുടെ വേഗത വര്‍ധിപ്പിക്കണം. ആനമതിലിനോട് ചേര്‍ന്ന് വരുന്ന ജണ്ടകള്‍ മാറ്റുന്നതിനുള്ള നടപടികളും പ്രദേശത്തെ അടിക്കാടുകള്‍ വെട്ടിത്തെളിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കണം. ഇവിടെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആര്‍ആര്‍ടിയുടെ നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി. ആറളം മേഖലയിലെ സോളാര്‍ ഫെന്‍സിംഗിലേക്കുള്ള വൈദ്യുതി വിതരണത്തിലെ തകരാറുകള്‍ പരിഹരിക്കുന്നതിന് അനെര്‍ട്ട് അധികൃതരെ ചുമതലപ്പെടുത്തി.



Previous Post Next Post