കമ്പിൽ:-കൊളച്ചേരി വില്ലേജ് ഓഫീസിൽ നിന്നും മൂന്നുവർഷത്തെ സേവനത്തിന് ശേഷം ഡെപ്യൂട്ടി തഹസിൽദാരായി പ്രമോഷൻ ലഭിച്ച് പോകുന്ന കെ.വി. മഹേഷിന് നാട്ടുകാരുടെയും ജീവനക്കാരുടെയും ജനകീയ സമിതിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
ജനകീയ സമിതി മെമ്പർ കെ.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ച യോഗം കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് തഹസിൽദാർ സുരേഷ് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ കോടിപൊയിൽ മുസ്തഫ, കെ.എം. ശിവദാസൻ, സജീവ് കുമാർ കെ.പി., വേണുഗോപാലൻ പി.വി., ഡെപ്യൂട്ടി തഹസിൽദാർമാരായ രമേഷ് ബാബു വി.വി., വിനോദ് പി.വി., ബി.എൽ.ഒ മാരായ മുഹമ്മദ് അനീസ് മാസ്റ്റർ, പ്രമോദ് പ്രകുമാർ എ.പി., പി.വി. വത്സൻ മാസ്റ്റർ, കെ.വി. ശിവൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ പ്രമോഷൻ ലഭിച്ച് പോകുന്ന വില്ലേജ് ഓഫീസർ കെ.വി. മഹേഷ് മറുപടി പ്രസംഗം നടത്തി.
ചേലേരി വില്ലേജ് ഓഫീസർ പി.വി. സുരേഷ് സ്വാഗതവും കൊളച്ചേരി സ്പെഷ്യൽ വില്ലേജ് ഓഫീസർ രജീഷ് പി.പി. നന്ദിയും പറഞ്ഞു.
