നാറാത്ത്: ഓണപ്പറമ്പ് ശ്രീ പുതിയഭഗവതി ക്ഷേത്രത്തിന് സമീപം നാരായണീയത്തിൽ കെ. പത്മൻ നാറാത്ത് (75) നിര്യാതനായി.
പൊതുമരാമത്ത് വകുപ്പിൽ (PWD) അസിസ്റ്റന്റ് എൻജിനീയറായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച അദ്ദേഹം, മുൻ പത്രപ്രവർത്തകനും അഖില കേരള ബാലജനസംഖ്യത്തിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ജില്ലാ ഭാരവാഹിയുമായിരുന്നു. കലാ-സാംസ്കാരിക-സാഹിത്യ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം നിരവധി ചെറുകഥകളും നോവലുകളും നാടകങ്ങളും രചിച്ചിട്ടുണ്ട്.
ഭാര്യ: രതി (പരിയാരം)
മക്കൾ: താര (ബാംഗ്ലൂർ), ഹരി (അസിസ്റ്റന്റ് എൻജിനീയർ)
മരുമക്കൾ: പ്രമോദ് (മാങ്ങാട്, മെർച്ചന്റ് നേവി), ഗിനിഷ (പ്രാപ്പൊയിൽ സ്കൂൾ)
സഹോദരങ്ങൾ: കെ. പത്മിനി, രവീന്ദ്രൻ, ഹൈമവതി, മുരളീധരൻ, ശൈലജ. (പരേതരായ കമലക്ഷി, ജനാർദ്ദനൻ, അരവിന്ദൻ എന്നിവർ സഹോദരങ്ങളാണ്).
